പത്തനാപുരം: നമ്മുടെ സമൂഹത്തിൽ പ്രമേഹ രോഗികൾ വർധിക്കുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജി വിജയരാഘവൻ .കൊല്ലം ജെസിഐ, അഞ്ചാലുംമൂട് സാഹിതി ക്ലിനിക്ക് എന്നിവയുടെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.
ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ അനാഥർക്ക് അഭയം നൽകുക മാത്രമല്ല. ആരോഗ്യ പരിപാലനത്തിനും സമൂഹനന്മയ്ക്കു വേണ്ടിയും അശ്രാന്തപരിശ്രമങ്ങളാണ് നടക്കുന്നതെന്ന് കണ്ടറിഞ്ഞപ്പോൾ അതിയായ സന്തോഷമാണുണ്ടായെന്നു അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഡി. അനിൽകുമാർ കാവിള ദാമോധരൻ അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് നടന്ന മെഡിക്കൽ ക്യാമ്പിന് ഡോ. ദീപ അനീഷ്, ഡോ. രാജശ്രീ രാജൻ, ഡോ. വിവേക് അജിത്ത്, ഡോ. വിപിൻ വിദ്യാനന്ദ്, ഡോ. ഷാനിമ, ഡോ. വിവേക്, ഡോ. നിസാം തുടങ്ങിയവർ നേതൃത്വം നൽകി.