വൃക്കയെ വളരെ നേരത്തേ പ്രമേഹം ബാധിച്ചോ എന്നറിയാനാണ് മൂത്രത്തിലെ മൈക്രോ ആൽബുമിൻ പരിശോധന.
*30-300 mg/dl മൈക്രോ ആൽബുമിൻ.
*300-ൽ കൂടുതൽ മാക്രോ ആൽബുമിൻ.
അത് ഓവർട് നെഫ്രോപ്പതി (Overt nephropathy)ആവും.
പ്രമേഹംഅനിയന്ത്രിതമാകുമ്പോൾ
പ്രമേഹം അനിയന്ത്രിതമാകുമ്പോൾ വൃക്കയുടെ പ്രവർത്തനം മന്ദീഭവിച്ച് രക്തസമ്മർദം വർധിച്ച് പിന്നീട് രക്തത്തിൽ ക്രിയാറ്റിൻ കൂടി അവസാനഘട്ട വൃക്കരോഗത്തിൽ എത്തിച്ചേരും.
കരുതൽ എപ്പോൾ?
അതിനാൽ നെഫ്രോപ്പതി ആകുന്പോൾ ത്തന്നെ, മൂത്രത്തിൽ മൈക്രോ ആൽബുമിൻ 1000ൽ മുകളിൽ പോകുന്പോൾ, മൂത്രത്തിലെ പ്രോട്ടീൻ/ക്രിയാറ്റിൻ റേഷ്യോ വ്യത്യാസം വരുന്പോൾ തന്നെ, ആഹാരത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുകയും പ്രോട്ടീൻ അളവ് കുറയ്ക്കുകയും തുടർ പരിശോധനകൾ നടത്തി ചികിത്സയിൽ മാറ്റം വരുത്തുകയും വേണം.
കാൽപാദ സ്ക്രീനിംഗ്
കാൽപാദത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ കാണുന്പോൾ നൂറോപ്പതി പരിശോധനയും നേർവ് കൺഡക്ഷൻ സ്റ്റഡിയും നടത്തി വിദഗ്ധമായി മനസിലാക്കാം.
കാലിൽ മുറിവുകൾ-ULCER
പിന്നീട് കാലിൽ രക്തപ്രവാഹം നിലയ്ക്കുന്ന അവസ്ഥ ഗാംഗ്രീൻ (Gangrene) വരുന്നു.
* അണുബാധ വരുന്നത് മനസിലാക്കാൻ
കാലിന്റെ ഡോപ്ളർ പരിശോധ.
* ആരംഭത്തിൽതന്നെ
അണുബാധ ചികിത്സ
ചിലപ്പോൾ കാലിന്റെ രക്തപ്രവാഹത്തെ
ഭാഗികമായി ബാധിച്ചാൽ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ബൈപാസ് കാലിൽ
ചെയ്ത് പാദം സംരക്ഷിക്കാം.
കാലിന്റെ രക്തപ്രവാഹം നിലച്ച് അണുബാധകൊണ്ടു കോശങ്ങൾ മുഴുവനായി നശിച്ചാൽ ചിലപ്പോൾ മുട്ടിന്റെ താഴെയോ മുകളിലോ കാൽ മുറിക്കേണ്ട അവസ്ഥ വരും.
പ്രമേഹം അനിയന്ത്രിതമായി, അണുബാധ കൂടുതലായി, രക്തപ്രവാഹം നിലയ്ക്കുന്നതുകൊണ്ട് കാൽ നഷ്ടപ്പെടുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വന്ന് മരണംതന്നെയും സംഭവിക്കാം.
അതിനാൽ….
* പ്രമേഹം നിയന്ത്രിക്കുക.
* കൊഴുപ്പ് നിയന്ത്രിക്കുക.
* രക്തസമ്മർദം നിയന്ത്രിക്കുക.
* പുകവലി ഒഴിവാക്കുക.
* കാൽപാദ പരിശോധനകൾ
സമയാസമയം നടത്തുക.
* ശരിയായ അളവിൽ ഉള്ള പാദരക്ഷകൾ ഉപയോഗിക്കുക. പാദരോഗമുള്ളവർക്ക് അനുയോജ്യമായ പ്രത്യേക പാദരക്ഷകൾ ലഭ്യമാണ്. (തുടരും)
വിവരങ്ങൾ –
ഡോ. ജി. ഹരീഷ്കുമാര്
എംബിബിഎസ്, എംഡി, സീനിയർ ഫിസിഷ്യൻ, ഐഎച്ച് എം ഹോസ്പിറ്റൽ, ഭരണങ്ങാനം