തിരുവനന്തപുരം: അരിയിലും പഞ്ചസാരയിലും പ്ലാസ്റ്റിക് കലര്‍ത്തി വിൽപ്പന നടത്തുന്നതായി സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചുതുടങ്ങി. അരിയുടെയും പഞ്ചസാരയുടെയും 65 സാമ്പിളുകള്‍ വെള്ളിയാഴ്ച രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനവ്യാപകമായി അരി, പഞ്ചസാര എന്നിവയുടെ ഉത്പാദന, സംഭരണ, മൊത്തവിതരണ കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുമുണ്ട്.