തിരുവനന്തപുരം: കോവിഡ് ബാധിതയായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ.
ശ്വസനപ്രക്രിയ പൂർണമായും വെന്റിലേറ്റർ സഹായത്തിലാണ്. കടുത്ത ന്യുമോണിയയുമുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.