പുനലൂർ: പ്രവാസി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മന്ത്രി കെ. രാജു മൗനം വെടിയണമെന്ന് സുഗതൻ ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കുടുംബത്തിന് മതിയായ സഹായധനം സർക്കാർ പ്രഖ്യാപിക്കണം, സുഗതനിൽ നിന്ന് എഐവൈഎഫ് പ്രവർത്തകർ പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആക്ഷൻ കൗൺസിൽ നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ക്രിമിനലുകളായ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരെയും സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചെയർമാൻ ടി.കെ. സോമശേഖരൻ, വൈസ് ചെയർമാൻ സി. ബി. വിജയകുമാർ, ലിജു ആലുവിള, ജി.ത്യാഗരാജൻ, ബാബുരാജൻ തുടങ്ങിയവർ പങ്കെടുത്തു.