സുഗതൻ ആത്മഹത്യ ചെയ്തതിന് കാരണക്കാരായ പ്രതികൾക്ക് സ്വീകരണം നൽകിയ സിപിഐയുടെ നടപടി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇത് പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പ്രതികൾക്ക് സഹായകരമായ നിലപാടെടുക്കുന്ന നേതൃത്വത്തിന്റെ പ്രവർത്തിയിലൂടെ വ്യക്തമാകുന്നത് സുഗതൻ ആത്മഹത്യ ചെയ്തതിന് കാരണമായ സംഭവത്തിൽ സിപിഐ ജില്ലാ സംസ്ഥാന നേതൃത്വത്തിന്റെ പങ്കാളിത്തമാണ്.
സുഗതൻ കേസിൽ സിപിഐ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ്ബാബു ആവശ്യപ്പെട്ടു.