കൊല്ലം: സിപിഐ യുവജന സംഘടനയായ എഐവൈഎഫിന്റെ കൊടികുത്തൽ സമരത്തെത്തുടർന്ന് ജീവനൊടുക്കിയ സുഗതന്റെ കുടുംബത്തിന് വർക്ക്ഷോപ്പ് തുടങ്ങാൻ പഞ്ചായത്തിന്റെ അനുമതി. സിപിഐ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് അനുമതി നൽകിയത്.
എതിർപ്പിനേത്തുടർന്ന് നടന്ന വോട്ടെടുപ്പിൽ സിപിഎം അംഗങ്ങൾ ഒന്നാകെ വർക്ക്ഷോപ്പിന് അനുമതി നൽകണം എന്ന നിലപാടാണ് സ്വീകരിച്ചത്. നേരത്തെ, മുഖ്യമന്ത്രിയെ സന്ദർശിച്ച സുഗതന്റെ മക്കൾ ഈ ആവശ്യം മുന്നോട്ട് വച്ചിരുന്നു.
ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി വർക്ക്ഷോപ്പിന് അനുമതി നൽകിയത്.