കണ്ണൂർ: ശുഹൈബ് കൊലക്കേസ് കേരള പോലീസ് അന്വേഷിക്കുന്നതിൽ വിശ്വാസമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സുതാര്യമായ അന്വേഷണമാണ് വേണ്ടത്. കേരള പോലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശുഹൈബ് വധത്തിൽ യുഡിഎഫ് സമരം ശക്തമാക്കും. ഇതുസംബന്ധിച്ച തീരുമാനങ്ങൾ ഇന്ന് ചേരുന്ന യുഡിഎഫ് നേതൃയോഗത്തിലുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.