ഷുഹൈബ് ആരായിരുന്നു എന്ന് ലോകം അറിയട്ടെ! ഇതാണ് കോണ്‍ഗ്രസ്.. ഇങ്ങനെയാണ് കോണ്‍ഗ്രസുകാര്‍; ഷുഹൈബിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് കേരള സ്റ്റുഡന്റ്‌സ് യൂണിയന്‍

കേരളത്തെ മുഴുവന്‍ ഞെട്ടിച്ച ഒന്നാണ് കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകമെന്ന സൂചനകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോഴും തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്നാണ് സിപിഎം നേതാക്കള്‍ ആവര്‍ത്തിച്ച് പറയുന്നത്.

എന്നാല്‍ ഷുഹൈബ് യഥാര്‍ത്ഥത്തില്‍ ആരായിരുന്നുവെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്ന് പറഞ്ഞ് കെഎസ്‌യു തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്‌പേജില്‍ പങ്കുവയ്ക്കുന്ന ഏതാനും ചിത്രങ്ങളും അതോടൊപ്പമുള്ള കുറിപ്പുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റിന്റെ ഉടമ ആരാണെന്ന് വ്യക്തമല്ലെങ്കിലും കെഎസ്‌യുവിന്റെ പേജില്‍ നിന്നാണ് ചിത്രം പ്രചരിക്കുന്നത്. സ്‌കൂള്‍ പ്രവേശനോത്സവ സമയത്ത് കുട്ടികള്‍ക്ക് കിറ്റ് വിതരണം ചെയ്ത് അവര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്ന ഷുഹൈബിന്റെ ചിത്രങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഷുഹൈബ് ആരായിരുന്നു എന്ന് ലോകം അറിയട്ടെ, ഇതാണ് കോണ്‍ഗ്രസ്, ഇങ്ങനെയാണ് കോണ്‍ഗ്രസ് എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.

Related posts