സ്വന്തമായി വിലാസമില്ലാത്ത അവസ്ഥയില്‍ നിന്ന് വോഗ് മാഗസിനില്‍ ഫീച്ചര്‍ വന്നതുവരെയുള്ള ജീവിതം! പെരുവഴിയില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ തേരിലേറി ലക്ഷ്യസ്ഥാനത്തെത്തിയ കഥ സുഹാസ് വെളിപ്പെടുത്തുന്നു

nhgfjhgfjhകിടക്കാനൊരു വീടോ നല്ല ഭക്ഷണമോ ഇല്ലാതെ അലഞ്ഞുതിരിഞ്ഞ ജീവിതം നയിക്കേണ്ടി വരുന്ന ഭൂരിഭാഗം ആളുകളും നിരാശപ്പെട്ട് ആ ജിവിതത്തോട് ചേര്‍ന്ന് പോവുകയാണ് പതിവ്. എന്നാല്‍ എത്രയും വേഗം തന്റെ പീനങ്ങള്‍ നിറഞ്ഞ ജീവിതത്തോട് വിടപറഞ്ഞ് രക്ഷപെടാനായിരുന്നു സുഹാസ് മോഹിത് എന്ന ചെറുപ്പക്കാരന്‍ ശ്രമിച്ചത്. രത്‌നനഗിരി സ്വദേശിയായിരുന്ന സുഹാസ് പത്താം ക്ലാസില്‍ തോറ്റിരുന്നുവെങ്കിലും തന്റെ സ്വപ്‌നങ്ങളെ വിട്ടുകളയാന്‍ തയാറായിരുന്നില്ല. അതേക്കുറിച്ച് സുഹാസ് പറയുന്നതിങ്ങനെ…

‘മുടിവെട്ടല്‍ കുലത്തൊഴിലായിരുന്ന ഒരു സാധാരണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ മുത്തച്ഛനും അച്ഛനും അമ്മാവന്മാരുമൊക്കെ മുടിവെട്ടുകാരായിരുന്നതുകൊണ്ട് എനിക്കുറപ്പായിരുന്നു എന്റെയും മേഖല ഇതു തന്നെയായിരിക്കുമെന്ന്. പക്ഷേ വെറുതെ മുടിയും താടിയും വെട്ടുന്നതു മാത്രമാക്കാതെ സിനിമാ മേഖലയില്‍ പ്രഫഷണല്‍ ഹെയര്‍ഡ്രസര്‍ എന്ന പദവിയാണു ഞാന്‍ സ്വപ്‌നം കണ്ടത്. ഒരു കസിന്റെ കല്യാണത്തിനു വേണ്ടി പത്തുവര്‍ഷം മുമ്പാണ് ഞാന്‍ ആദ്യമായി മുംബൈയില്‍ എത്തുന്നത്. സത്യം പറയാമല്ലോ, ആ വിവാഹം മുംബൈയില്‍ എത്താനുള്ള എന്റെ വെറുമൊരു ഒഴിവുകഴിവു മാത്രമായിരുന്നു. വിവാഹത്തിനു ശേഷം ഞാന്‍ ദാഹിസാറിലുള്ള ഒരു പാര്‍ലറില്‍ ജോലിക്കു കയറി. നാട്ടിലുള്ള എന്റെ കസിന്‍സൊക്കെ കളിയാക്കിയിരുന്നു, എന്നെപ്പോലെ കാഴ്ചയില്‍ അത്ര സുന്ദരനല്ലാത്ത ഹിന്ദി അറിയാത്ത ഒരാള്‍ ഈ നഗരത്തില്‍ എങ്ങനെ വിജയിക്കും എന്നായിരുന്നു അവരുടെ സംശയം. പക്ഷേ ഞാന്‍ ആത്മാര്‍ഥമായി അര്‍പ്പണ ബോധത്തോടെ എന്റെ ജോലി ചെയ്തു, അതു പണത്തിനു വേണ്ടിയായിരുന്നില്ല പരിചയത്തിനു വേണ്ടിയായിരുന്നു. ഏതാണ്ടു മൂന്നുമാസത്തോളം തെരുവിലായിരുന്നു ഞാന്‍ കുളിച്ചിരുന്നതെന്ന് ഓര്‍ക്കുന്നു. എനിക്കൊന്നും താങ്ങാനാവുമായിരുന്നില്ല. വീടോ പണമോ ഇല്ലാതെ വിഷമിക്കുന്ന സമയത്തും എനിക്കറിയാമായിരുന്നു ഒരുകാലത്ത് ഞാന്‍ നല്ല നിലയില്‍ എത്തുമെന്ന്.

കാലം കടന്നുപോകവേ ഒരു വലിയ സലൂണില്‍ നിന്ന് ഇന്റര്‍വ്യൂവിനായി ക്ഷണിച്ചു. നല്ലൊരു വസ്ത്രം പോലുമില്ലാത്ത എന്നെ അവര്‍ ജോലിയില്‍ എടുക്കില്ലെന്നാണു കരുതിയതെങ്കിലും അവര്‍ എന്നെ തെരഞ്ഞെടുത്തു. എന്റെ ബോസും സഹപ്രവര്‍ത്തകരും വളരെ നല്ല മനുഷ്യരായിരുന്നു, ഹിന്ദിതൊട്ട് ഹെയര്‍ സ്‌റ്റൈലിംഗ് വരെ ജീവിക്കാന്‍ വേണ്ടതും അതില്‍ക്കൂടുതലും അവര്‍ എന്നെ പഠിപ്പിച്ചു. വളരണം എന്ന ചിന്ത അടങ്ങാതെ കിടന്നതുകൊണ്ടാകണം സലൂണില്‍ വരുന്ന വിദേശികളെ ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ ഹായ്, ഹൗ ഡൂ യൂ ഡൂ എന്നിവയ്ക്കു പോലും എങ്ങനെ മറുപടി പറയും എന്നെനിക്കറിയില്ലായിരുന്നു. പക്ഷേ കാലവും പരിചയവും കുറച്ചു പേരുടെ സഹായവുമെല്ലാം ചേര്‍ന്നപ്പോള്‍ ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യാന്‍ ഞാന്‍ ശീലിച്ചു. മുപ്പത്തിമൂന്നാമത്തെ വയസില്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് തിരിഞ്ഞു നോക്കുമ്പോള്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. പതിനൊന്നാം വയസില്‍ അമ്മാവനില്‍ നിന്ന് എങ്ങനെ മുടി വെട്ടാം എന്നു പഠിച്ചതു മുതല്‍ യൂറോപ്പിലെ വിവാഹത്തിന് പ്രഫഷണലായി പോകുന്നതും ബോളിവുഡില്‍ പ്രവര്‍ത്തിക്കാന്‍ സ്വപ്നം കണ്ടതില്‍ നിന്നും സോനം കപൂര്‍, അഭയ് ഡിയോള്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതും റോഡിനരികില്‍ നിന്നു കുളിച്ചതില്‍ നിന്നും ഇന്നു സ്വന്തമായി അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതും നയാപൈസയില്ലാതെ ബോംബെയിലെത്തിയ നാളില്‍ നിന്നും ഇന്ന് എന്റെ നാലു സഹോദരന്മാരെയും മാതാപിതാക്കളെയും നോക്കാന്‍ കഴിയുന്നതും പേരോ പ്രശസ്തിയോ ഇല്ലാത്തയാളില്‍ നിന്നും ഇന്ന് വോഗ് മാഗസിനില്‍ വരെ ഫീച്ചര്‍ വന്നതും തുടങ്ങി എന്റെ എല്ലാ സ്വപ്നങ്ങളും സത്യമായി. ഞാനെന്നില്‍ അടിയുറച്ചു വിശ്വസിച്ചതുകൊണ്ടു മാത്രമാണ്’. സ്വന്തം കഴിവില്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടെങ്കില്‍ വെറും വട്ടപൂജ്യം എന്ന അവസ്ഥയില്‍ നിന്നുപോലും ഉയരങ്ങള്‍ കീഴടക്കാന്‍ ആര്‍ക്കും സാധിക്കുമെന്നതിന് തെളിവാണ് സുഹാസിന്റെ ജീവിതം. ആര്‍ക്കും മാതൃകയാക്കാം സുഹാസിന്റെ ആത്മവിശ്വാസം ജീവിതം.

Related posts