സംവിധായകന് മണിരത്നത്തിന്റേയും നടി സുഹാസിനിയുടെയും മകന് നന്ദന് ഇറ്റലിയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. മകന് സഹായം തേടി സുഹാസിനി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ഞായറാഴ്ചയായിരുന്നു സംഭവം. വെനീസില്‍ ആരെങ്കിലുമുണ്ടെങ്കില്‍ സഹായിക്കുമോ ഞങ്ങളുടെ മകന് വെനീസില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടു. അവനെ എയര്‍ പോര്‍ട്ടിലെത്താന്‍ ആരെങ്കിലും സഹായിക്കാമോ എന്നാണ് സുഹാസിനി ട്വീറ്റ് ചെയ്തത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം വൈറലാവുകയും വെനീസില്‍ തന്നെയുള്ള ആരുടെയോ സഹയത്താല്‍ താരദമ്പതികളുടെ മകന് നന്ദന് രക്ഷപ്പെടുകയായിരുന്നു. നന്ദന് സുരക്ഷിതനായി എത്തിയെന്നും പിന്നീട് സുഹാസിനി ട്വീറ്റ് ചെയ്തു.
ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം ഏഴുമണിയ്ക്കായിരുന്നു ഇതുമായി ബന്ധപ്പെട്ട ആദ്യ ട്വീറ്റ് സുഹാസിനി കുറിച്ചത്. ആയിരത്തോളംപേര്‍ ആ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയുണ്ടായി. മകന് വെനീസിലെ സെന്റ് മാര്‍ക്ക് സ്ക്വയര്‍ പൊലീസ് സ്റ്റേഷനടുത്തുണ്ടെന്നും മറ്റുമുള്ള വിവരങ്ങള്‍ സുഹാസിനി ട്വിറ്ററില്‍ പങ്കുവെച്ചു. പിന്നീട് സഹായിക്കാന്‍ കഴിയാത്തവര്‍ നന്ദനെ വിളിക്കരുതെന്നും മകന്റെ ഫോണിലെ ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ പിന്നെ ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും സുഹാസിനി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലുള്ളവര്‍ വെറുതേ അവനെ വിളിച്ച് കളിയാക്കരുതെന്നും ഇപ്പോള്‍ തന്നെ അവന് വല്ലാത്ത മാനസികാവസ്ഥയിലാണെന്നുമുള്ള ട്വീറ്റുകളുണ്ടായിരുന്നു. രാത്രി പന്ത്രണ്ടരയോട് കൂടി വന്ന ട്വീറ്റില്‍ മകന് സുരക്ഷിതനാണ്, ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിച്ചുവെന്നും സഹായിച്ചവര്‍ക്കും ട്വിറ്ററിനും നന്ദിയെന്നും സുഹാസിനി കുറിച്ചു. മണിരത്നത്തിന്റേയും സുഹാസിനിയുടെയും ഏക മകനായ നന്ദന്, യുകെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേര്സിറ്റിയില് ഡി ഫില്‍ വിദ്യാര്‍ഥിയാണ്.
ppl who can’t help in venice pls don’t call the number i posted earlier as your drain out his battery & he ll lose contact
— Suhasini Maniratnam (@hasinimani) August 27, 2017
people from india pls don’t call and harass some one who already is in distress
— Suhasini Maniratnam (@hasinimani) August 27, 2017
Our son checked into a hotel. He is safe tonight
— Suhasini Maniratnam (@hasinimani) August 27, 2017