ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു; യുവതി കായലില്‍ ചാടി മരിച്ചു; ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

deathഎടപ്പാള്‍: യുവതിയെ വീടിന് സമീപത്തെ കായലില്‍ മരിച്ചനിലയില്‍ കണെ്ടത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മുബാറക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.    കഴിഞ്ഞ ബുധനാഴ്ച കാലത്താണ് വലിയ പാലം നാച്ചുവീട്ടില്‍ മൊയ്തീന്റെ മകള്‍ സാജിതയെയെ വീടിന് സമീപത്തെ കായലില്‍ മരിച്ചനിലയില്‍ കണെ്ടത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സാജിതയെ വീട്ടില്‍ നിന്നും കാണാതായത്. വൈകിട്ടോടെ പൊന്നാനി പോലീസില്‍ പരാതി നല്‍കുകയും

നാട്ടുകാരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയും ചെയ്തു എന്നാല്‍ കണെ്ടത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പിറ്റേന്ന് രാവിലെ വീടിന് സമീപത്തുള്ള കായലില്‍ സാജിതയുടെ മൃദദേഹം കണെ്ടത്തുകയായിരുന്നു. ഭര്‍ത്താവ് മുബാറക്ക് വേറെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായുള്ള വിവരത്തെ തുടര്‍ന്നാണ് സാജിത ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ഭര്‍തൃപീഡനം മൂലമാണ് സാജിത ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.  ബന്ധുക്കളുടെയും  നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് മുബാറക്കിനെ അന്ന് തന്നെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Related posts