പെരുന്തല്‍മണ്ണ: പുത്തനങ്ങാടിയില്‍ അധ്യാപികയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാനാധ്യാപിക കായലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹ അധ്യാപകനെ അറസ്റ്റു ചെയ്തു. പുത്തനങ്ങാടി നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്‍ റഫീഖ് ഫൈസി(36)യാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിനായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
അബ്ദുള്‍ റഫീഖും ഫൗസിയയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഫൗസിയയെ വിവാഹം കഴിക്കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. മരണ ശേഷം യുവതിയുടെ ഡയറിയില്‍ നിന്നു ലഭിച്ച കത്തുകളില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. യുവതിയില്‍ നിന്നു ഇടക്കിടെ പണം വാങ്ങാറുണ്ടായിരുന്നെന്നും പ്രതി വെളിപ്പെടുത്തി. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം ഒക്ടോബര്‍ 26ന് ഇയാള്‍ സ്വയം വിരമിച്ചു പോയിരുന്നു.