ഭർത്താവിന്‍റെ സഹോദരിമാരുമായി വഴക്കിട്ടു ആത്മഹത്യയ്ക്കിറങ്ങിയ അമ്മയെയും കുഞ്ഞിനെയും പോലീസ് രക്ഷപ്പെടുത്തി

suicide-lചാ​ല​ക്കു​ടി: പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​മ്മ​യെ​യും കൈ​കു​ഞ്ഞി​നെ​യും പോ​ലീ​സ് ര​ക്ഷപ്പെടുത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​മാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി കൈകു​ഞ്ഞി​നെ​യും കൊ​ണ്ട് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ഇ​റ​ങ്ങി തി​രി​ച്ച​ത്. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ പോ​കു​ക​യാ​ണെ​ന്ന് യു​വ​തി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് സ​ഹോ​ദ​രി​മാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് യു​വ​തി​യു​ടെ പി​താ​വും സ​ഹോ​ദ​രി​മാ​രും ചാ​ല​ക്കു​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി സ​ഹാ​യം തേ​ടി. എ​സ്ഐ ​ജ​യേ​ഷ് ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​നാ​ൾ തി​ര​ക്കി​നി​ട​യി​ലും യു​വ​തി​യു​ടെ പി​താ​വി​നെ​യും കൊ​ണ്ട് ആത്മഹത്യ  ചെയ്യാനിറങ്ങിയ യുവതിയെയും കുഞ്ഞിനെയും തപ്പി നാ​നാ​ഭാ​ഗ​ത്തും അ​ന്വേ​ഷം തു​ട​ങ്ങി.

ട്രാ​ഫി​ക് എ​സ് ഐ ​വി.​എ​സ്. വ​ത്സ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​കൊ​ണ്ടി​രു​ന്ന പോ​ലീ​സ് സം​ഘം പാലത്തിന്‍റെ കൈവരിയിൽ പിടിച്ച് പുഴയിലേക്കു ചാ​ടാ​ൻ നി​ൽ​ക്കു​ന്ന അ​മ്മ​യെും കു​ഞ്ഞി​നെ​യും ക​ണ്ടെ​ത്തി അനുനയിപ്പിച്ച് ജീ​പ്പി​ൽ ക​യ​റ്റി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​രികയായിരുന്നു. പിന്നീട് യുവതിയെയും കുഞ്ഞിനെയും പി​താ​വി​നെ​യും സ​ഹോ​ദ​രി​മാ​രെ​യും ഏ​ൽ​പ്പി​ച്ചു. സീ​നി​യ​ർ സി​പി​ഒ കൃ​ഷ്ണ​നു​ണ്ണി, സി​പി​ഒ ഷി​ജോ, ഹോം​ഗാ​ർ​ഡ് ബാ​ബു എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts