മൂലമറ്റം: തുന്പിച്ചി മലയിൽനിന്ന് അഞ്ഞൂറടി താഴ്ചയിലേയ്ക്ക് വീണ് യുവാവ് മരിച്ചു. തുന്പിച്ചി തൈപ്ലാക്കൽ ഭാസ്കരന്റെ മകൻ അനുവാ (21) ണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴോടെ ബൈക്കിലെത്തി അനു പലരേയും ഫോണിൽ വിളിച്ചിരുന്നു. പിന്നീട് ഇയാൾ തിരിച്ചുവരാത്തതിനെത്തുടർന്ന് സൃഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ ഷർട്ട് മരത്തിൽ കണ്ടെത്തി. ഉടൻ തന്നെ കുളമാവ് പോലീസിനെ വിവരമറിയിച്ചു.
പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ 500 അടി താഴ്ചയിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇയാൾക്ക് സാന്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായും പറയപ്പെടുന്നു.
കുളമാവ് സിഐ സുബിൻ തങ്കച്ചന്റ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മാതാവ്: കുമാരി. സഹോദരങ്ങൾ: കുട്ടപ്പൻ, അന്പിളി.