പഞ്ചായത്ത് പ്രസിഡന്റിനു പോലും രക്ഷയില്ലാത്ത നാടായി കേരളം മാറിയോ? സോഷ്യല്‍ മീഡിയയിലൂടെയുളള അപവാദ പ്രചാരണത്തില്‍ മനം നൊന്ത് പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മലപ്പുറം മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ജിന്‍സിയാണ് ഓഫീസിനകത്ത് ആത്മഹത്യാ ശ്രമം നടത്തിയത്. ഇവരിപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ മലപ്പുറം ജില്ലാ ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയാണ്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയയോടെ ജിന്‍സിയെ അബോധാവസ്ഥയില്‍ ഓഫീസില്‍ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് കുത്തിവെക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നഴ്‌സിങ്ങ് ബിരുദധാരിയാണ്. സഹപ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ഏതാനും ദിവസങ്ങളായി മങ്കര മേഖലയില്‍ ഇവര്‍ക്കെതിരേ നോട്ടീസിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതിനല്‍കിയിരുന്നു.
മങ്കര പോലീസ് കേസെടുത്തിട്ടുണ്ട്. സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തിയ താവളം സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.