തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി എംപാനൽ ജീവനക്കാരി ജീവനൊടുക്കാൻ ശ്രമിച്ചു. ആലപ്പുഴ സ്വദേശിയായ യുവതിയാണ് മരത്തിനു മുകളിൽ കയറി ആത്മഹത്യക്കു ശ്രമിച്ചത്. പിന്നീട് അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി ഇവരെ താഴെയിറക്കി.
ഭര്‍ത്താവ് മരിച്ചതിനാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളുണ്ടെന്നും പറഞ്ഞുകൊണ്ടാണ് യുവതി ജീവനൊടുക്കാൻശ്രമം നടത്തിയത്. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ പത്തോളം സമരപ്പന്തലുകൾ പോലീസ് പൊളിച്ചു നീക്കിയത്.