കണ്ണൂർ: പ്രണയം നിരസിച്ച യുവതിയുടെ വീടിനു മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. പ്രണയാഭ്യർഥനയുമായി പലവട്ടം കാത്തു നിന്നിട്ടും അനുകൂല മറുപടി കിട്ടാതായപ്പോൾ യുവാവ് പുലർച്ചെ യുവതിയുടെ വീടിനു സമീപത്ത് എത്തി കൈ ഞരന്പ് മുറിക്കുകയായിരുന്നു.
രക്തത്തിൽ കുളിച്ച് കിടന്ന യുവാവിനെ നാട്ടുകാർ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവാവ് പെൺകുട്ടിയെ പതിവായി ശല്യം ചെയ്തുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. വളപട്ടണം പോലീസും സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്.