തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളിൽ വിദ്യാർഥിനിയെ കൈഞരന്പ് മുറിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കോളജിനകത്തെ അമിനിറ്റി സെന്ററിന് സമീപത്താണ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയെ ജീവനൊടുക്കാൻ ശ്രമിച്ച് അവശനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് വ്യക്തമാക്കി.
രാവിലെ കോളജിലെത്തിയ വിദ്യാർഥികളും ജീവനക്കാരുമാണ് പെണ്‍കുട്ടിയെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച മുതൽ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി