കൊയിലാണ്ടി: ആത്മഹത്യക്കെത്തിയ യുവാവിനെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഇയാളെ ആത്മഹത്യ ചെയ്യുന്നതിൽനിന്നു സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാര്‍ തടഞ്ഞു. ഉടൻതന്നെ അഗ്നിരക്ഷാസേനയെ വിവരം വിവരം അറിയിച്ചു.
കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ റെയിൽവേ ട്രാക്കിൽ എത്തുകയും ഇദ്ദേഹത്തെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
തലശേരി ടെംപിൾ ഗേറ്റ് സ്വദേശി ആണ് ആത്മഹത്യ ശ്രമം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
അഗ്നിരക്ഷാ ജീവനക്കാരുടെയും സാഹയാത്രക്കാരുടെയും സമയോചിതമായി ഇടപെടൽ കൊണ്ട് ഒരു ജീവനാണ് തിരിച്ചു കിട്ടിയത്.
കൊയിലാണ്ടി മേഖലയിലാണ് ഏറ്റവും കൂടുതൽ പേർ ട്രെയിനിന് മുന്നിൽ ആത്മഹത്യ ചെയ്യാൻ എത്തുന്നത്. കൊയിലാണ്ടി മുതൽ തിക്കോടി വരെയുള്ള പാതിയിൽ കഴിഞ്ഞ വർഷങ്ങളിൽ 25 ലധികം പേരാണ് ട്രെയിൻ തട്ടി മരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.