വാഴക്കുളം: വീടുകയറി ആക്രമിച്ചശേഷം ആത്മഹത്യക്കു ശ്രമിച്ച അജ്ഞാതന്റെ വിശദവിവിരങ്ങളറിയാതെ പോലീസ് കുഴയുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ ആവോലി മുള്ളത്തുകണ്ടംതാഴം പ്രദേശത്തെ പേടിക്കാട്ടുകുന്നേൽ ജിമ്മിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനങ്ങളും ജനാലച്ചില്ലുകളും തകർത്ത അക്രമിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇനിയും അറിയാനുള്ളത്.
അക്രമത്തിനു ശേഷം കഴുത്തിൽ സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യക്കു തുനിഞ്ഞ ഇയാളെ വാഴക്കുളം പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയിൽ അടിയന്തര ശസ്ത്രക്രിയ ചെയ്തെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണ് ഇയാൾ.
ശരിയായ തോതിൽ ഉച്ചാരണം പോലും നടത്താത്ത ഇയാളെ കഴിഞ്ഞ ദിവസവും ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
ഇതര സംസ്ഥാനക്കാരനായ ഇയാളെ തിരിച്ചറിയാനുള്ള യാതൊരു രേഖകളും കണ്ടെടുക്കാനാവാത്തതും പോലീസിനെ വലയ്ക്കുകയാണ്.
ജിമ്മിയുടെ വീട്ടിൽ ആക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുന്പ് ഇയാളെ ആവോലി പ്രദേശത്തു വാഹനങ്ങൾക്കു മുന്പിൽ ചാടി അലോസരമുണ്ടാക്കുന്ന നിലയിൽ പ്രദേശവാസികൾ കണ്ടിരുന്നതായും വാഴക്കുളം പോലീസിൽ അറിയിച്ചിട്ടുണ്ട്.
ഏതെങ്കിലും തൊഴിൽ മേഖലയിൽ ഇയാൾ ജോലി ചെയ്തിരുന്നോ എന്നും അതുമായി ബന്ധപ്പെട്ടാണോ ഇവിടെ എത്തിയതെന്നുമാണ് അന്വേഷണം നടക്കുന്നത്.ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിവുള്ളവർ 9497980499 എന്ന നന്പറിൽ ബന്ധപ്പെടണമെന്നു വാഴക്കുളം പോലീസ് അറിയിച്ചു. ീടുകയറി ആക്രമണം: ആത്മഹത്യക്കു
ശ്രമിച്ചയാളെ തിരിച്ചറിയാനാകാതെ പോലീസ്