നാദാപുരം: പോലീസിനെയും ഫയര്‍ഫോഴ്സിനെയും സാക്ഷിയാക്കി മക്കളെയും കൊണ്ട് 32 കാരി നടത്തിയ ആത്മഹത്യാ ശ്രമം നടത്തിയ വീട്ടമ്മയെയും മക്കളെയും കോഴിക്കോട് ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വെള്ളിമാട് കുന്നിലെ റസ്ക്യൂ ഹോമിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു.
നാദാപുരം ഇരിങ്ങണ്ണൂരിലാണ് ഇന്നലെ രാവിലെ വീട്ടുകാരെയും നാട്ടുകാരെയും രണ്ടര മണിക്കൂറോളം പരിഭ്രാന്തിയിലാക്കി. വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം നടന്നത്.കുറച്ച് നാളുകളായി ഭര്‍ത്താവില്‍നിന്ന് അകന്ന് കഴിയുകയായിരുന്ന വീട്ടമ്മ 11ഉം എട്ടും വയസ്സുള്ള രണ്ട് പെണ് കുട്ടികളെയും കൊണ്ട് വീട്ടിനകത്ത് കയറി പെട്രോള്‍ ഒഴിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
രാവിലെ പതിനൊന്നരയോടെ വീടിന്റെ വാതിലുകളും ഗ്രില്ലും പൂട്ടിയ ശേഷം അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് കണക്ഷന് തുറന്നിട്ടായിരുന്നു യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.വീട്ടിലുണ്ടായിരുന്ന യുവതിയുടെ പിതാവും മറ്റും ചേര്‍ന്ന് അനുനയ ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല.
ഒടുവില്‍ ചേലക്കാട് നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും നാദാപുരത്തുനിന്ന് എസ്ഐ എസ്.നിഖിലിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.കുപ്പിയില്‍ പെട്രോളുമായി നിലയുറപ്പിച്ച യുവതിയോട് ഏറെ നേരം പോലീസും,നാട്ടുകാരും വാതിലുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല.
അടച്ചിട്ട മുറിയില്‍നിന്ന് യുവതി കൈയ്യിലുണ്ടായിരുന്ന പെട്രോള്‍ മുറിയിലൊഴിച്ച് തീ പടര്‍ത്തി നാട്ടുകാരെ ഭീഷണി പെടുത്തി. ഇതിനിടെ തീ പടര്‍ന്ന് യുവതിക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് സംഘം വീടിന്റെ രണ്ടാമത്തെ നിലയില്‍ കയറി ഗ്രില്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയും പോലീസുകാര്‍ വീട്ടിനകത്ത് കടന്ന് യുവതിയെ ബലമായികീഴടക്കുകയായിരുന്നു.പരിക്കേറ്റ യുവതിയെ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ നല്കി.