കൊച്ചി: തോപ്പുംപടി പാലത്തിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. ഫോര്‍ട്ട് കൊച്ചി സ്വദേശി കമാല്‍ ആണ് ഭീഷണി മുഴക്കിയത്.
മഹാരാജാസ് കോളജ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ സഹോദരന് മാലിക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായി രുന്നു ഭീഷണി. ഇയാളെ പോലീസ് അനുനയനീക്കത്തിലൂടെ താഴെയിറക്കി.
ബുധനാഴ്ചയാണ് എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ – കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം കോളജിന് സമീപത്തെ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍വച്ചാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
കോളജിലെ രണ്ട് വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകനായ മാലികും എസ്എഫ്ഐ പ്രവര്ത്തകന് അമീന് അന്‍സാരിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചതെന്നാണ് വിവരം.