കൊല്ലം :ആത്മഹത്യയെ പ്രതിരോധിക്കാനുള്ള വഴികളിലേക്ക് വെളിച്ചം വീശുന്ന പരിപാടികളുമായി ലോക മാനസികദിനമാചരിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതിയും പേരയം എന്‍. എസ്. എസ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളജും സംയുക്തമായി സംഘടിപ്പിച്ച പരിപാടികള്‍ കാമ്പസില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് ഉദ്ഘാടനം ചെയ്തു.
ആത്മഹത്യയെ പ്രതിരോധിക്കാനുള്ള മാനസികശേഷി കൈവരിക്കുകയാണ് പ്രധാനം. പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ യുവതലമുറ കരുത്താര്‍ജ്ജിക്കണം – അദ്ദേഹം പറഞ്ഞു. ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ വിലയിരുത്തി പരിഹാരമാര്‍ഗങ്ങളും വിശദമാക്കി.
ഡെപ്യൂട്ടി ഡി.എം. ഒ ഡോ. സി. ആര്. ജയശങ്കര്‍ അധ്യക്ഷനായി. ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ബി. എസ്. മിനി വിഷയാവതരണം നടത്തി.വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബി. പ്രഭുലചന്ദ്രന് പിള്ള, എം. എസ്. വിഷ്ണു, ജില്ലാ മാനസികാരോഗ്യ പദ്ധതി കൗണ്‍സിലര്‍ മഹേഷ്കുമാര്‍ , ദേവിക, അഞ്ജു, ആന്‍സി, ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ നാടകവും അവതരിപ്പിച്ചു.