ഞെട്ടിക്കുന്ന കാഴ്ച! ഭീകരര്‍ ആയുധമാക്കിയ ബാലന്‍; ഏഴുവയസുകാരന്റെ ശരീരത്തില്‍ നിന്ന് സൂയിസൈഡ്‌ബോംബ് നീക്കം ചെയ്യുന്ന വീഡിയോ പുറത്ത്

3E857E4200000578-0-image-a-3_1490184467984ലോകത്തിനെന്നും ശാപമായി തുടരുന്നവരാണ് ഭീകരപ്രവര്‍ത്തകര്‍. കുട്ടികളെയും കൗമാരക്കാരെയുമാണ് ഇവര്‍ മിക്കപ്പോഴും ചാവേര്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നത്. കുട്ടികള്‍ക്ക് നിര്‍ബന്ധിത ആയുധ പരിശീലനം നല്‍കി ഉപയോഗിക്കുന്ന രീതിയും ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരര്‍ പ്രയോഗിക്കുന്നുണ്ട്. പിടികൂടുന്ന ശത്രുക്കളെ കുട്ടികളെക്കൊണ്ട് വെടിവെച്ചുകൊല്ലിക്കുന്നതും ഭീകരരുടെ മറ്റൊരു ക്രൂരവിനോദമാണ്. ഇപ്പോഴിതാ, ചാവേറാകാന്‍ നിയോഗിക്കപ്പെട്ട ഏഴുവയസ്സുകാരന്റെ ശരീരത്തില്‍നിന്നും ആയുധങ്ങള്‍ നീക്കം ചെയ്യുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെ ലോകമനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നു.

800x480_fd55a5fff978a62d8fd0c0ec538575d2

ഐഎസിസില്‍നിന്ന് രക്ഷപ്പെടാന്‍ നാടുവിടുന്ന ആളുകള്‍ക്കിടയില്‍നിന്നാണ് സൈനികര്‍ ഈ കുട്ടിയെ കണ്ടെത്തിയത്. ചെല്‍സി ഫുട്ബോള്‍ ടീമിന്റെ ജഴ്സിയണിഞ്ഞ കുട്ടിയുടെ വസ്ത്രം മാറ്റി നോക്കുമ്പോള്‍, അരയില്‍ ബോംബ് ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. കുഞ്ഞിനോട് ഭയപ്പെടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈനികന്‍ ഏറെ ശ്രമപ്പെട്ട് ബോംബ് നീക്കം ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. പ്രമുഖ വിദേശ മാധ്യമമാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലേക്കും വച്ച് ഏറ്റവും പ്രായം കുറഞ്ഞ ചാവേറായിരിക്കാം ഇതെന്നും അവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ബോംബുകളുടെ വയര്‍ സൈനികര്‍ മുറിക്കുന്നതും മറ്റും വളരെ പേടിയോടെ മാത്രമേ കണ്ടിരിക്കാനാവൂ. തന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്നതെന്തെന്ന് അറിയാനുള്ള പ്രായം പോലുമില്ലാത്ത കുട്ടിയെയാണ് ഭീകരര്‍ ചാവേറായി നിയോഗിച്ചതെന്നത് മറ്റൊരു ക്രൂരത.

3E857E4A00000578-0-image-a-6_1490184475693

ഭീകരരില്‍നിന്ന് രക്ഷപ്പെടുന്നതിനായി മൊസൂളില്‍നിന്ന് പലായനം ചെയ്യുന്ന ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന കുട്ടി, സൈനികര്‍ക്കിടയില്‍ക്കടന്ന് സ്ഫോടനം ഉണ്ടാക്കുന്നതിനാണ് നിയോഗിക്കപ്പെട്ടത്. തന്റെ അമ്മാവന്‍ തന്നെയാണ് തന്നെ അയച്ചതെന്ന് കുട്ടി സൈനികരോട് വെളിപ്പെടുത്തി. ഉദയ് എന്നാണ് കുട്ടിയുടെ പേരെന്നും സൂചനയുണ്ട്. ഉടുപ്പൂരിയശേഷം സൈനികന്‍ കുട്ടിയോട് കൈകളുയര്‍ത്തി ഭയക്കാതെ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് ഏറെ ജാഗ്രതയോടെ ബോംബുകള്‍ നീക്കം ചെയ്തത്. ഒരു മൊബൈല്‍ഫോണും ബാറ്ററിയും ഇതോടൊപ്പമുണ്ടായിരുന്നതായാണ് കണ്ടെത്തിയത്.

https://www.thesun.co.uk/news/3150115/isis-child-bomber-suicide-vest-chelsea-shirt-fleeing-mosul-video/

Related posts