വീ​ഡി​യോ​ഗെ​യിം കളിക്കാൻ അ​മ്മ അനുവദിച്ചില്ല; കൗ​മാ​ര​ക്കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ചു; ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സ്‌​കൂ​ളി​ല്‍ പോ​യി​രു​ന്നി​ല്ല

നാ​ഗ്പൂ​ർ: വീ​ഡി​യോ ഗെ​യി​മു​ക​ള്‍​ക്ക് അ​ടി​മ​യാ​യ 14 വ​യ​സു​കാ​ര​ൻ അ​മ്മ മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി​വ​ച്ച സ​ങ്ക​ട​ത്തി​ല്‍ തൂ​ങ്ങി മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം. സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ലാ​ണ് കു​ട്ടി തൂ​ങ്ങി​മ​രി​ച്ച​ത്. ഗെ​യിം ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ മൊ​ബൈ​ൽ വാ​ങ്ങി​വ​ച്ച​തി​ലു​ള്ള മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ഡി​യോ ഗെ​യി​മു​ക​ള്‍​ക്ക് അ​ടി​മ​യാ​യി​രു​ന്ന കൗ​മാ​ര​ക്കാ​ര​ൻ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സ്‌​കൂ​ളി​ല്‍ പോ​യി​രു​ന്നി​ല്ല. അ​മ്മ​യും സ​ഹോ​ദ​രി​യും ജോ​ലി​ക്ക് പോ​യാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഫോ​ണി​ല്‍ ഗെ​യിം ക​ളി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന​വി​നോ​ദം. അ​ടു​ത്തി​ടെ അ​മ്മ മും​ബൈ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് മൊ​ബൈ​ല്‍ നി​ര്‍​ബ​ന്ധ​പൂ​ര്‍​വ്വം വാ​ങ്ങി​വ​ച്ചു. ഇ​തോ​ടെ ക​ടു​ത്ത മാ​ന​സി​ക പ്ര​യാ​സം അ​നു​ഭ​വി​ച്ച കു​ട്ടി ഫാ​നി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts