കൊല്ലം: പത്താംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു.തേവള്ളി ഓലയിൽ നഗറിൽ തുന്പയിൽ ഹൗസിൽ ശിവാനിയാണ് മരിച്ചത്.
മാതാവ് മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്നുള്ള മാനസിക വിഷമമാകാം ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസ് നൽകുന്ന സൂചന.
ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം.കുട്ടിയെ കാണാഞ്ഞതിനെ തുടർന്ന് മാതാവ് കതക് തുറന്ന് നോക്കിയപ്പോഴാണ് ജനൽ കന്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കാണപ്പെട്ടത്.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. കുട്ടിയുടെ കുടുംബം കോട്ടയ്ക്കകം വാർഡിലായിരുന്നു താമസിച്ചിരുന്നത്.
അടുത്തിടെയാണ് തേവള്ളിയിലുള്ള വാടക വീട്ടിലേക്ക് താമസം മാറ്റിയത്. വെസ്റ്റ് പോലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷമെ കൂടുതൽ വിവരങ്ങൾ പറയാനാകുവെന്ന് വെസ്റ്റ് എസ്ഐ പറഞ്ഞു.