അ​നാ​ഥ​രാ​യ​ത് 28 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും സ​ഹോ​ദ​ര​നും; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു; മ​നോ​വി​ഷ​മ​ത്തി​ൽ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ചു


ആ​ല​ങ്ങാ​ട്: ഭാ​ര്യ മ​രി​ച്ച വി​ഷ​മ​ത്തി​ൽ ഭ​ർ​ത്താ​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജീവനൊടുക്കി. ആ​ല​ങ്ങാ​ട് കൊ​ങ്ങോ​ർ​പ്പി​ള്ളി ശാ​സ്താം​പ​ടി​ക്ക​ൽ വീ​ട്ടി​ൽ മ​രി​യ റോ​സി (21)നെ ശ​നി​യാ​ഴ്ച വൈ​കി​ട്ടാണ് വാടക വീ​ട്ടിനു​ള്ളി​ൽ തൂ​ങ്ങി​യ​ നിലയിൽ കണ്ടെത്തിയത്. ഉ​ടൻ ഭ​ർ​ത്താ​വ് ഇ​മ്മാ​നു​വ​ൽ മ​രി​യയെ മ​ഞ്ഞു​മ്മ​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി പ​ത്ത​ര​യോ​ടെ മ​രി​ച്ചു.

ഭാ​ര്യ മ​രി​ച്ച​ത​റി​ഞ്ഞ​തോ​ടെ ആ​ശു​പ​ത്രി​യി​ലെ എ​ക്സ്റേ റൂ​മി​ൽ ക​യ​റിയ ഇ​മ്മാ​നു​വ​ൽ (29) തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് യു​വാ​വി​നെ മ​രി​ച്ചനി​ല​യി​ൽ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും മൂ​ന്നു വ​ർ​ഷം മുന്പ് സ്നേ​ഹി​ച്ചു വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. ഒ​ന്ന​ര വ​യ​സും, 28 ദി​വ​സം പ്രാ​യ​മാ​യ​തു​മാ​യ ര​ണ്ടു കു​ട്ടി​ക​ൾ ഇ​വ​ർ​ക്കു​ണ്ട്.

കൊ​ങ്ങോ​ർ​പ്പി​ള്ളി പ​ഴ​ന്പി​ള്ളി ചു​ള്ളി​ക്കാ​ട്ട് വീ​ട്ടി​ൽ ബെ​ന്നി​യു​ടെ മ​ക​ളാ​ണു മ​രി​യ.മു​ള​വു​കാ​ട് സ്വ​ദേ​ശി​യാ​യ ഇ​മ്മാ​നു​വ​ൽ ഇ​ന്‍റീ​രി​യ​ർ ഡെ​ക്ക​റേ​ഷ​ൻ ജോ​ലി​യാ​ണു ചെ​യ്തി​രു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ള​മ​ശേ​രി മെ​ഡിക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രാ​ളു​ടെ പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് കൊ​ങ്ങോ​ർ​പ്പി​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

Related posts

Leave a Comment