മൂന്നാറില്‍ ജീവനൊടുക്കിയ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാന്നാര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ കോവിഡ് പരിശോധനകള്‍ക്കായി മാറ്റിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്.
പ്രണയത്തിലായിരുന്ന ഇവര്‍ രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടിയിരുന്നു. എന്നാല്‍ അന്ന് ദേവികയുടെ വീട്ടുകാര്‍ കുറത്തിയാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിന് പോക്‌സോ പ്രകാരം ജിതിനെതിരെ കേസ് എടുക്കുകയും ദേവികയെ ബാലികാ സദനത്തില്‍ വിടുകയും ചെയ്തിരുന്നു.
ജയിലില്‍ നിന്ന് എത്തിയ ശേഷം ദേവികയ്ക്ക് പ്രായപൂര്‍ത്തിയാകുംവരെ ജിതിന്‍ കാത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ വിവാഹിതരായ ഇവര്‍ ചെന്നിത്തലയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ദേവിക എറണാകുളത്തെ ഒരു മാളില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ലോക്ക്ഡൗണില്‍ ഇത് ഇല്ലാതായി.
പെയിന്റിംഗ് തൊഴിലാളിയായ ജിതിന് ലോക്ക്ഡൗണിനു ശേഷം സ്ഥിരമായി ജോലിയുണ്ടായിരുന്നില്ല. ഇന്നലെ ജോലിക്ക് ചെല്ലാതിരുന്നതിനെ തുടര്‍ന്ന് കരാറുകാരന്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കാണപ്പെട്ടത്.
ജിതില്‍ തൂങ്ങിയ നിലയിലും ദേവിക കട്ടിലിലുമായാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹങ്ങള്‍ കോവിഡ് പരിശോധനകള്‍ക്കായി മാറ്റിയപ്പോഴാണ് കോവിഡ് കണ്ടെത്തിയത്.
പ്രദേശത്ത് മറ്റാരുമായി അധികം ബന്ധമില്ലാതിരുന്ന ഇവര്‍ക്ക് കോവിഡ് ഉണ്ടായത് എങ്ങനെയെന്നത് സംബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരും പോലീസും കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്. ദേവിക എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ആഗ്രഹിച്ച ജീവിതം വിവാഹത്തിന് ശേഷം ലഭിച്ചില്ലെന്ന് പറയുന്നു.
ജിതിന്റെ കുറിപ്പില്‍ സാമ്പത്തിക പ്രശ്‌നങ്ങളാല്‍ വേണ്ടത്ര രീതിയില്‍ ഭാര്യയെ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ലെന്നും സൂചിപ്പിച്ചിരുന്നു. ഇരുവരും പരസ്പര ധാരണയാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.