കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര വെട്ടിക്കവല ആണുവേലിൽ വീട്ടിൽ വേണുഗോപാൽ (57), ഭാര്യ പ്രസന്നകുമാരി (56) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസന്നകുമാരിയുടെ മൃതദേഹം ഹാളിനകത്ത് നിലത്തും വേണുഗോപാലിന്റെ മൃതദേഹം കട്ടിലിലുമാണ് കാണപ്പെട്ടത്.
പ്രസന്നകുമാരിയുടെ വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. വിഷം കഴിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. വരുണ്‍, അരുണ്‍ എന്നിവർ മക്കളാണ്. കൊട്ടാരക്കര പോലീസ് മേൽനടപടി സ്വീകരിച്ചു.