കോട്ടയം: പാലായ്ക്ക് സമീപം രാമപുരത്ത് മൂന്നു പെണ്മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന് (40) ആണ് ജീവനൊടുക്കിയത്. സ്കൂള്‍ വിദ്യാര്‍ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കുകയായിരുന്നു.
അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞദിവസം അര്‍ധരാത്രി 12.30ന് ആയിരുന്നു സംഭവം. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീ സ് അന്വേഷണം ആരംഭിച്ചു. നേരത്തെ, ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.