മെഡിക്കൽ കോളജ്(തിരുവനന്തപുരം): തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർ അഭിരാമി(30)യുടെ ആത്മഹത്യയിൽ പോ ലീസ് അന്വേഷണം ആരംഭിച്ച് പോലീസ്. ഇന്നലെ പി.ടി. ചാക്കോ നഗറിലെ വീട്ടിൽ ആണ് അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
12 പേർ ഒന്നിച്ച് താമസിക്കുന്നിടത്താണ് അഭിരാമി താമസിച്ചുവന്നിരുന്നത്.
ഇന്നലെ രാത്രിയാണ് ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് മെഡിക്കൽ കോളജ് സിഐ പറഞ്ഞു. എങ്കിലും ബന്ധുക്കളെയും ഭർത്താവിനെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
എട്ടുമാസം മുമ്പായിരുന്നു അഭിരാമിയുടെ വിവാഹം. ഭർത്താവ് മുംബൈയിലെ ഒരു ഹോസ്പിറ്റലിൽ ഡോക്ടർ ആണ്. ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന് പറയുന്ന സ്ഥിതിക്ക് അഭിരാമിയുടെ മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തേണ്ടതുണ്ട്.
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരികയുള്ളൂ. അഭിരാമിയുടെരക്ഷിതാക്കളിൽനിന്ന് ഇന്ന് മൊഴിയെടുക്കുമെന്ന് മെഡിക്കൽ കോളജ് പോലീസ് വ്യക്തമാക്കി.