വാടാനപ്പള്ളി: കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങി കഴിഞ്ഞിരുന്ന ദന്പതികൾ തൂങ്ങി മരിച്ച സംഭവം നടുവിൽക്കര ഗ്രാമത്തെ നടുക്കി. നടുവിൽക്കര വടക്കുമുറി ബണ്ട് റോഡിനടുത്ത് വന്പുള്ളി വീട്ടിൽ മനോജ് (45), ഭാര്യ അനിത (35) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ തൂങ്ങിമരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറോടെ വീട്ടിലെത്തിയ മകൻ ജിഷ്ണു വാതിൽ തുറക്കാതായതോടെ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അനിത യെവീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പിന്നീട് രാത്രി എട്ടോടെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിലാണ് മനോജിന്റെ മൃതദേഹം കാണപ്പെട്ടത്.
മനോജും അനിതയും പ്രേമ വിവാഹമായിരുന്നു. മറ്റൊരു സ്ത്രീയുമായി മനോജിന് അവിഹിത ബന്ധമുണ്ടെന്ന് പറയുന്നു. ഇത് ചോദ്യം ചെയ്തതിന് അനിതയുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയടക്കം ക്രൂരമായി മനോജ് മർദിക്കാറുണ്ടെന്ന് പറയുന്നു. ഇതിനിടെ മനോജ് വേർപിരിഞ്ഞ് നടുവിൽക്കര ഉമ്മർ കോളനിയിൽ വാടകക്ക് താമസിച്ച് വരുകയാണ്. പതിവായി മർദിക്കുന്നതിനാൽ കോടതിയിൽ കേസുണ്ട്.
പോലീസ് സ്റ്റേഷനിലും വിളിപ്പിച്ചിരുന്നു.ബുധനാഴ്ച കോടതി വിളിപ്പിച്ചിരുന്നു. ഇന്നലെയും മനോജ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് വിട്ടിലെത്തിയ അനിതയെ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. അനിത മരിച്ച വിവരം അറിഞ്ഞ് മനോജും തൂങ്ങി മരിക്കുകയായിരുന്നു.
മരിച്ച മനോജിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയത്. ഇന്ന് വൈകീട്ട് ഇരുവരുടെയും സംസ്ക്കാരം നടത്തും. അനിത ഒരു വർഷത്തോളമായി വാടാനപ്പള്ളി യിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്നു. അയ്യാണ്ടി കുട്ടൻ – സുലു ദന്പതികളുടെ മകളാണ് അനിത. മക്കൾ: വിഷ്ണു, ജിഷ്ണു .