കായംകുളം: കാനഡയിൽ വാഹനാപകടത്തെ തുടർന്ന് മകൻ മരിച്ചതിന് പിന്നാലെ അമ്മയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര ജില്ല ആശുപത്രിയിലെ ഡോക്ടര്‍ മെഹറുന്നീസ(48)യെയാണ് കായംകുളത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഹറുന്നീസയുടെ മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം കാനഡയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. എഞ്ചിനിയറിംഗ് വിദ്യാർഥിയായിരുന്നു ബിന്യാമിൻ. മകന്റെ മരണവിവരമറിഞ്ഞതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മെഹറുന്നീസ.
ഇന്നു പുലർച്ചെ 7.30 ഓടെയാണ് മെഹറുന്നീസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘മകന് പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല’ എന്നു മെഹറുന്നീസ പറഞ്ഞിരുന്നതായി സുഹൃത്ത് അറിയിച്ചു.
ഇളയ മകനും ഭര്‍ത്താവും രാവിലെ പള്ളിയില്‍ പോയ സമയത്താണ് ഡോക്ടർ ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാര്‍ക്കു വിട്ടുനല്‍കും. അഭിഭാഷകനായ ഷെഫീഖ് റഹ്മാൻ ആണ് ഭർത്താവ്.