പരിയാരം: കണ്ണൂർ ഗവ.മെഡിക്കല്‍ കോളജിൽ വനിതാ ഹൗസ് സർജൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. കഴുത്തിൽ കുരുക്ക് മുറുകിയെങ്കിലും ഭാഗ്യം കൊണ്ട് കൂടെയുള്ളവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.45 നാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്ജന് ക്ഷീണം തോന്നുന്നതിനാല്‍ വിശ്രമിക്കണമെന്ന് കൂടെയുള്ള മറ്റുള്ളവരോട് പറഞ്ഞ് വിശ്രമമുറിയിലേക്ക് പോകുകയായിരുന്നു.
ഇവര്‍ പോയി കുറച്ചുകഴിഞ്ഞ് വിശ്രമമുറിയിലേക്ക് പോയ മറ്റൊരു ഹൗസ് സര്‍ജനാണ് ബാന്‍ഡ്എയ്ഡ് തുണി ഉപയോഗിച്ച് കയറുണ്ടാക്കി ഫാനില്‍ കെട്ടി കഴുത്തില്‍ കുരുക്കിടാന്‍ ശ്രമിക്കുന്ന ഹൗസ് സര്‍ജനെ കണ്ടത്. ഇവരുടെ നിലവിളികേട്ട് എത്തിയ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരുടെ ഇടപെടലാണ് തൂങ്ങിമരണം ഒഴിവാക്കിയത്.