കൊച്ചി: എറണാകുളം ഇരുമ്പനത്ത് 26കാരി ആത്മഹത്യ ചെയ്തത് ഭര്തൃപീഡനത്തെത്തുടര്ന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍ സത്യന്റെ മകള്‍ എം.എസ്. സംഗീത (26) യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭ
ര്തൃപീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഭര്‍ത്താവ് തിരുവാങ്കുളം ചക്കുപറമ്പ് വീട്ടില്‍ അഭിലാഷ് യുവതിയെ പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിച്ചിരുന്നുവെന്നാണ് പരാതി.
ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് ബഹളമുണ്ടാക്കുമായിരുന്നുവെന്നും മരിച്ചതിന്റെ തലേ ദിവസവം വീട്ടില്‍ വച്ച് മര്‍ദിച്ചതായും പരാതി പരാതിയില്‍ പറയുന്നു.
ഈ മാസം 26നായിരുന്നു യുവതിയുടെ മരണം. പരാതിയെ തുടര്‍ന്ന് മൃതദേഹം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് ഇരുമ്പനം ശ്മശാനത്തില്‍ സംസ്കരിച്ചത്. അഞ്ച് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്.