സേലം: വീട്ടുക്കാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം കുടുംബത്തിലെ നാലു പേര് ജീവനൊടുക്കി. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, സഹോദരി, സഹോദരന് എന്നിവരെയാണ് കീടനാശിനി ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനൊപ്പം ഇറങ്ങിപ്പോയി വിവാഹിതയായത്. പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിലെ നാലുപേരും ജീവനൊടുക്കിയത്.