ത​ല​പ്പു​ഴ​യി​ൽ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയിൽ;  കു​ടും​ബ പ്ര​ശ്ന​​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​വി​ഞ്ഞാ​ൽ തി​ട​ങ്ങ​ഴി​യി​ൽ തോ​പ്പി​ൽ വി​നോ​ദ്(45), ഭാ​ര്യ മി​നി(40), മ​ക്ക​ളാ​യ അ​നു​ശ്രീ(17), അ​ഭി​ന​വ് (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് ഇ​വ​രെ വീ​ടി​ന് സ​മീ​പ​ത്തെ ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ൽ​പ്പ​ള്ളി​യി​ൽ മി​നി​യു​ടെ വീ​ട്ടി​ൽ പോ​യ വി​നോ​ദും കു​ടും​ബ​വും രാ​ത്രി എ​ട്ടോ​ടെ തി​രി​ച്ചെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​തെ സ​മീ​പ​ത്തെ ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച ജീ​പ്പ് തോ​ട്ട​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും കു​ടും​ബ പ്ര​ശ്ന​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ ക​ട​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Related posts