കോട്ടയം: പാലായ്ക്കു സമീപം പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം ഞണ്ടുപാറ കുടിലിപ്പറമ്പിൽ ജയ്സന് തോമസിനെയും കുടുംബത്തേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ മരീസ മൂന്നു മക്കളെയും മരിച്ച നിലയിലും ജയ്സനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ജയ്സനും കുടുംബവവും കൊച്ചുകൊട്ടാരം ഭാഗത്ത് ഒരു വര്‍ഷവും മൂന്നുമാസവുമായി വാടകയ്ക്കു താമസിച്ചു വരുകയായിരുന്നു.
നാലു വയസും മൂന്നുവയസും ഒരു വയസില്‍ താഴെയുമുള്ള കുട്ടികളാണ്. ഭാര്യയേയും കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ജയ്സന് ആത്മഹത്യ ചെയ്തതായാണ് സൂചന. വീടിനുള്ളില്‍ കട്ടിലില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം.
ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞുങ്ങളുടെ വായില്‍ നിന്നും നുരയും പതയും വന്നിട്ടുണ്ട്. ഇവര്‍ക്ക് വിഷം നല്‍കിയതയാണ് സുചന. ജയ്സന് സ്വകാര്യ റബര്‍ കമ്പനിയിലെ പിക്കപ് വാന്‍ ഡ്രൈവറാണ്.
പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.സംഭവം അറിഞ്ഞ് പ്രദേശവാസികളടക്കം വലിയ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്. സംഭവത്തിനു പിന്നില്‍ എന്താണെന്ന് വ്യക്തമല്ല. ഇക്കാര്യത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ജിബിന്‍ കുര്യന്