നാഗ്പുർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ വീടുവിട്ടുപോയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. നാഗ്പുരിലെ ഗീതനഗറിലാണ് സംഭവം.
35കാരനാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. പിണങ്ങിപ്പോയ ഭാര്യയെ വീട്ടിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ട് ഇയാൾ നിരവധി തവണ വിളിച്ചിരുന്നു. എന്നാൽ യുവതി വരാൻ തയാറായില്ല. ഇത് യുവാവിനെ മാനസികമായി വല്ലാതെ തളർത്തി. തുടർന്നാണ് ഇയാൾ ജീവനൊടുക്കിയത്.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ഹുഡ്കേശ്വർ പോലീസ് അറിയിച്ചു.