സാമ്പത്തിക ബാധ്യത; ക​ട​മ​ക്കു​ടി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ മ​രി​ച്ചനി​ല​യി​ൽ


വ​രാ​പ്പു​ഴ: കു​ഞ്ഞു​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​നിലയിലുംഗൃ​ഹ​നാ​ഥ​നെ​യും ഭാ​ര്യ​യെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. വ​ലി​യക​ട​മ​ക്കു​ടി മാ​ട​ശേ​രി വീ​ട്ടി​ൽ നി​ജോ (39) ഭാ​ര്യ ശി​ല്പ (29) മ​ക്ക​ളാ​യ എ​യ്ബ​ൽ (7) ആ​രോ​ൺ (4)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലാ​ണ് നി​ജോ​യും ഭാ​ര്യ​യും മ​ക്ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. രാ​വി​ലെ കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നി​ജോ​യു​ടെ മാ​താ​വ് വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ എ​ത്തി ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് നി​ജോ​യും ഭാ​ര്യ ശി​ല്പ​യും തൂ​ങ്ങി​മ​രി​ച്ച​താ​യി ക​ണ്ട​ത്.

തു​ട​ർ​ന്ന് സ​ഹോ​ദ​ര​നും കു​ടും​ബ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വാ​തി​ൽ ച​വി​ട്ടി തു​റ​ന്ന​താ​ണ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. മ​ക്ക​ൾ ര​ണ്ടു പേ​രെ​യും ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​ർ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് മ​രി​ച്ച​താ​യാ​ണു പോ​ലീ​സ് നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ൾ പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യും ആ​ർ​ട്ടി​സ്റ്റു​മാ​ണ് നി​ജോ. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

വ​ൻ തു​ക മു​ട​ക്കി ശി​ല്പ ജോ​ലി​ക്കാ​യി ഇ​റ്റ​ലി​യി​ല്‍ പോ​യി​രു​ന്നു. എ​ന്നാ​ല്‍ ഉ​ദ്ദേ​ശി​ച്ച ജോ​ലി ല​ഭി​ക്കാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്നു. ഇ​തു മൂ​ലം വ​ന്‍ ബാ​ധ്യ​ത വ​ന്ന​താ​കാം മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​യ്ബ​ലും (മൂ​ന്നാം ക്ലാ​സ്) ആ​രോ​ണും (യു​കെജി) ​വ​രാ​പ്പു​ഴ തു​ണ്ട​ത്തും ക​ട​വ് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

Related posts

Leave a Comment