വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഗോകുല്‍ നിവാസില്‍ ഗോകുല്‍ദാസാണ് (20) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ഈ സമയം അമ്മൂമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.മുറിക്കകത്ത് കയറി വാതിലടച്ചപ്പോള്‍ സംശയം തോന്നിയ അമ്മൂമ്മഅയല്ക്കാരെ വിളിച്ചറിയിച്ചു.
വളര്‍ത്തു നായ്ക്കള്‍ മുറിക്കുള്ളിലുണ്ടായിരുന്നതിനാല് രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ല. പിന്നീട് കൂടുതല്‍ പേരെത്തി ഗോകുല്‍ദാസിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പിതാവ്: ദാസന്. മാതാവ്: പ്രവിത. സഹോദരി: ഗോപിക.