തിരുവനന്തപുരം: പേരൂര്‍ക്കടയിൽ ഫ്ലാറ്റിന്റെ 10-ാം നിലയില്‍ നിന്നു ചാടിയ ഇതര സംസ്ഥാനക്കാരനായ വയോധികന് മരിച്ചു. മുംബൈ സ്വദേശി മുന്നലാല്‍ ജലാന്‍ (68) ആണ് മരിച്ചത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു.
പുലർച്ചെ ഏഴിനായിരുന്നു സംഭവം. മുന്നലാലിന്റെ മകന് വേളി വിഎസ്എസ്സിയില് ജോലിക്കാരനാണ്. രണ്ടു വർഷമായി ഇവർ മുക്കോല-മരുതൂര്‍ റോഡിലെ ഫ്ലാറ്റിലായിരുന്നു താമസം. വീട്ടുകാരറിയാതെ ഫ്ലാറ്റിന്റെ 10-ാം നിലയിലെത്തിയ ഇയാൾ താഴേയ്ക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.