ന്യൂഡല്‍ഹി: കാന്‍സറിനു പിന്നാലെ കോവിഡ് ബാധിച്ചതില്‍ മനം നൊന്ത് സൈനികന് ജീവനൊടുക്കി. ഡല്‍ഹിയിലെ നാരൈനയിലെ ആര്‍മി ബേസ് ആശുപത്രിക്കു സമീപത്തുള്ള മരത്തില്‍ കെട്ടിത്തൂങ്ങിയാണ് 31കാരനായ സൈനികന് ജീവനൊടുക്കിയത്.
ശ്വാസകോശ അര്ബുധത്തെ തുടര്‍ന്ന് ധൗലാകോനിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നരൈന ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഇദേഹത്തെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ കണ്ടവരുണ്ടെന്നും കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇദേഹം അസ്വസ്ഥനായിരുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് പുരോഹിത് അറിയിച്ചു.
സംഭവത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
മഹാരാഷ്ട്ര സ്വദേശിയായ ഇദേഹത്തിന്റെ കുടുംബം താമസിക്കുന്നത് രാജസ്ഥാനിലെ ആര്‍വാറില്‍ ആണ്.