പീരുമേട്: ലൈവ് വീഡിയോ കോളിനിടെ യുവതി ജീവനൊടുക്കി. പീരുമേട് പള്ളിക്കുന്ന് സ്വദേശി സ്റ്റാഗ് ബ്രൂക്ക് തേയിലത്തോട്ടത്തിൽ സുരേഷിന്റെ മകൾ ബിരുദ വിദ്യാർഥിനി സൗമ്യ (21) യാണ് തൂങ്ങിമരിച്ചത്. പ്രണയ നൈരാശ്യമാണ് കാരണമെന്നു പോലീസ് അറിയിച്ചു. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം. പ്രണയബന്ധം തകർന്നതിന്റെ ദേഷ്യത്തിൽ സൗമ്യ ഏലപ്പാറ കീഴേപെരുന്തറ സ്വദേശി അനീഷിനെ വീഡിയോകോൾ ചെയ്തശേഷം തൂങ്ങി മരിക്കുകയായിരുന്നു.
അനീഷ് ഏലപ്പാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്. അനീഷാണ് വിവരം പോലീസിനെ അറിയിച്ചത്. പീരുമേട് പോലീസ് അനീഷിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഇരുവരും അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി.