തിരുവനന്തപുരം: സംസ്ഥാനത്ത് കർഷക ആത്മഹത്യ പെരുകുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്. ഐ.സി. ബാലകൃഷ്ണൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്.
സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയശേഷം 15 കർഷകർ ജീവനൊടുക്കിയെന്ന് കൃഷിമന്ത്രി സുനിൽ കുമാർ അടിയന്തര പ്രമേയത്തിന് മറുപടിയായി സഭയിൽ പറഞ്ഞു. ഇടുക്കിയിൽ പത്ത് കർഷകരും വയനാട്ടിൽ അഞ്ച് കർഷകരുമാണ് ജീവനൊടുക്കിയത്. കർഷകർക്ക് എല്ലാ സഹായങ്ങളും സർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകവായ്പയ്ക്കുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്കായി 204 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. വിള നഷ്ടത്തിന് 51 കോടി രൂപ ഇൻഷുറൻ ലഭ്യമാക്കിയെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.