അമ്പലപ്പുഴ: യുവതിയുടെ മൃതദേഹം കടൽത്തീരത്തടിഞ്ഞു. ആലപ്പുഴ വാടക്കൽ തെക്കേ പാലക്കൽ വീട്ടിൽ ബെൻഡിയർ-ജസീന്ത ദമ്പതികളുടെ മകൾ അലീന(20)യുടെ മൃതദേഹമാണ് നീർക്കുന്നം മാധവമുക്കിനു സമീപത്തെ തീരത്തടിഞ്ഞത്.
തിങ്കളാഴ്ച രാത്രി 11ന് വീട്ടിൽ നിന്ന് ഇറങ്ങിയ അലീനയെ പിന്നീട് കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും സൗത്ത് പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.