കല്ലറ: യുവതിയെയും യുവാവിനെയും റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാങ്ങോട് പുലിപ്പാറ ആണ് സംഭവം.
പുലിപ്പാറ സ്വദേശിനി സുമി (18) വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണിക്കുട്ടൻ (22) എന്നിവരാണ് മരിച്ചത്. സുമിയുടെ അകന്ന ബന്ധു കൂടിയാണ് ഉണ്ണിക്കുട്ടൻ.
പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞ ദിവസം സുമിക്ക് ഒരു കല്യാണ ആലോചന വരികയും പെണ്ണ് കാണൽ നടക്കുകയും ചെയ്തിരുന്നു. ഈ സമയം സുമിയുടെ വീട്ടിൽ ഉണ്ണിയും ഉണ്ടയിരുന്നു.
ഇതിന് ശേഷം ഉണ്ണിയും സുമിയും തമ്മിൽ സംസാരിച്ചത് ബന്ധുക്കൾ കണ്ട ിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടര മണിയോടെ ഉണ്ണിക്കുട്ടൻ സുമിയുമായി വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നു.
പത്തു മണി ആയിട്ടും കാണാതെ വന്നതോടെ വീട്ടിലുള്ളവർ അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് വീടിനുസമീപത്തെ റബ്ബർ മരത്തിൽ ഉണ്ണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലും സുമിയെ നിലത്തും കാണപ്പെട്ടത്.
ഉടൻ തന്നെ സുമിയേ കല്ലറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണോയെന്നുംപോലീസ് അന്വേഷിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു. പാങ്ങോട് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.