തിരുവനന്തപുരം: ദന്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജ് നീരാഴി ലൈനിൽ താമസിക്കുന്ന മനോജ്കുമാർ (42), ഉഷാകുമാരി (42) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പതിമൂന്ന് വയസുകാരനായ മകൻ ആദിത്യ കൃഷ്ണനാണ് ഇന്ന് രാവിലെ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ട വിവരം ബന്ധുക്കളെയും തുടർന്ന് പോലീസിലും അറിയിച്ചത്. മനോജ്കുമാർ വെള്ളായണി സ്വദേശിയും ഉഷാകുമാരി അടൂർ സ്വദേശിനിയുമാണ്.
ഇരുവരും തമ്മിൽ ഇന്നലെ കുടുംബ വഴക്ക് ഉണ്ടായതായി നാട്ടുകാർ പോലീസിൽ മൊഴി നൽകി. മെഡിക്കൽ കോളജ് പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.