ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ടാം നാൾ യുവാവ് ഭാര്യയുടെ കല്യാണസാരിയിൽ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്.
ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസുകാരിയും തമ്മിലുള്ള വിവാഹം രണ്ടു ദിവസം മുൻപാണു നടന്നത്. ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പോലീസ് അറിയിച്ചു. യുവതിയെയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്തു.